---
title: "സൗദി അറേബ്യയിലെ അബുഹദ്‌രിയ്യയിൽ ബസ് അപകടം ; ചെണ്ടയാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു"
english_title: "Bus accident in Abu Hadriya, Saudi Arabia; Two people including a Chendayad native died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/367421/Bus accident in Abu Hadriya, Saudi Arabia; Two people including a Chendayad native died"
published_at: "2026-06-21T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37f8222ab52_1001290407.jpg"
keywords: []
---

# സൗദി അറേബ്യയിലെ അബുഹദ്‌രിയ്യയിൽ ബസ് അപകടം ; ചെണ്ടയാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

> **Lead Summary:** സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു.

## Article Content

സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു.

പാനൂരിനടുത്ത് ചെണ്ടയാട് കുനിയിൽ വീട്ടിൽ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകൻ അഭിലാഷ് ഗോപാലകുറുപ്പ് (33) ആണ് മരിച്ച മലയാളി. അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തിൽ ലാൻഡ് റോവർ ഓടിച്ചിരുന്ന സൗദി പൗരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഈ വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇവരെ ഉടൻതന്നെ അൽ നഈരിയ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അന്തരിച്ച അഭിലാഷ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/367421/Bus accident in Abu Hadriya, Saudi Arabia; Two people including a Chendayad native died)